anushka-sarma-

മുംബയ്: ബോളിവുഡ് നടി അനുഷ്‌ക ശര്‍മ നിര്‍മിച്ച പാതാള്‍ ലോക് എന്ന വെബ് സീരിസിലെ നിർമാതാവ് കൂടിയായ അനുഷ്കയ്ക്കെതിരേ പരാതിയുമായി ബിജെപി എം.എൽ.എ നന്ദകിഷോർ ​ഗുജ്റാൾ രംഗത്ത്. രാജ്യസുരക്ഷാ ആക്ട് പ്രകാരമാണ് പരാതി നൽകിയിരിക്കുന്നത്. പാതാൾ ലോക് മതസൗഹാർദ്ദത്തെ തകർക്കുന്നുവെന്ന് ​ഗുജ്റാൾ ആരോപിച്ചു.

പാതാൾ ലോകിൽ വില്ലനായെത്തുന്ന അനൂപ് ജോൾട്ട അവതരിപ്പിക്കുന്ന ബാലകൃഷ്ണ ബാജ്പേയി എന്ന കഥാപാത്രം ഒരു ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന ഒരു പത്രവാർത്ത കാണിക്കുന്ന രം​ഗമുണ്ട്. പത്രവാർത്തയിലെ ചിത്രത്തിൽ ​ഗുജ്റാളുമുണ്ട്. യോ​ഗി ആദിത്യനാഥിനൊപ്പം ​ഗുജ്റാൾ പങ്കെടുത്ത ഉദ്ഘാടന ദൃശ്യം മോർഫ് ചെയ്താണ് പാതാൾ ലോകിൽ ഉപയോ​ഗിച്ചിരിക്കുന്നത്. 2018 മാർച്ചിലെടുത്ത ചിത്രമായിരുന്നു അത്.
ബി.ജെ.പിയുടെ പ്രതിച്ഛായ നശിപ്പിക്കാനാണ് പാതാൾ ലോകിൽ ഈ ചിത്രം മോർഫ് ചെയ്തതെന്ന് ​ഗുജ്റാൾ ആരോപിക്കുന്നു. കുറ്റാന്വേഷണ കഥ പറയുന്ന പാതാൾ ലോകിന് പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഒമ്പത് എപ്പിസോഡുകളുള്ള ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട വെബ് സീരിസാണ് പാതാള്‍ ലോക്. ജയ്ദീപ് അഹ്ലാവത്, അഭിഷേക് ബാനര്‍ജി, നീരജ് കാബി എന്നിവരാണ് ഇതില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.