bevco

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്പനശാലകൾ മറ്റന്നാൾ തുറക്കും. എക്സൈസ് മന്ത്രിയുടെ വാർത്താസമ്മേളനം നാളെ നടക്കും. മദ്യശാലകൾ തുറക്കുന്നതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിക്കും.അതിനിടെ മദ്യവില്പനശാലകൾ തുറക്കാനുള്ള നടപടികൾ ബെവ്കോ തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള വെർച്വൽ ക്യൂ ആപ്പായ ബെവ്ക്യുവിന് ഇന്ന് ഗൂഗിൾ അനുമതി നൽകിയിരുന്നു. ഇന്നുരാത്രിയോടെ ഇൗ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നാണ് റിപ്പോർട്ട്. ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യയാണ് ആപ്പിൽ ഉപയോഗിച്ചിരിക്കുന്നതെന്നും സാധാരണ ഫോണിലും ആപ്പ് ഉപയോഗിക്കാമെന്നും ആപ്പ് നിർമ്മിച്ച ഫെയർ കോഡ് കമ്പനി അധികൃതർ വ്യക്തമാക്കി.

ഒരാഴ്ച മുമ്പാണ് കൊച്ചി ആസ്ഥാനമായ ഫെയർ കോഡ് കമ്പനി തയ്യാറാക്കിയ ആപ്പ് തിരഞ്ഞെടുത്തത്. പക്ഷെ സർക്കാർ അംഗീകൃത ഏജൻസികൾ നടത്തിയ പരിശോധനയിൽ ആപ്പ് പരാജയപ്പെട്ടു. സുരക്ഷാ ഏജൻസികൾ നിർദ്ദേശിച്ച ഏഴ് പോരായ്മകൾ പരിഹരിച്ച ശേഷമാണ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലേക്ക് അനുമതിക്കായി അയച്ചത്.

അതേസമയം,ബെവ്ക്യൂ ആപ്പിന് അനുമതി ലഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബാറുകൾ വഴിയുളള മദ്യവിൽപ്പന നഷ്ടക്കച്ചവടമാണെന്നുപറഞ്ഞ് ബാർ ഉടമകൾ രംഗത്തെത്തി. വിൽപ്പന തുടരണമെങ്കിൽ നികുതിയിളവ് വേണം.ടേൺ ഓവർ ടാക്സ് ഒഴിവാക്കണം. ലൈസൻസ് ഫീസും കുറയ്ക്കണം. അല്ലെങ്കിൽ ആദ്യഘട്ട വിൽപ്പനക്കുശേഷം ബാറുമടമകൾക്ക് പിൻമാറേണ്ടിവരുമെന്നും ബാർ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ

പറയുന്നത്.