house

വേനൽ എത്തിക്കഴിഞ്ഞു. കത്തുന്ന സൂര്യൻ, വിയർത്തൊഴുകുന്ന ഉച്ചനേരം, ഉറക്കം നഷ്ടമാകുന്ന രാത്രികൾ എന്നിവയെല്ലാം വേനൽ എന്നു കേട്ടാൽ ഓർമ്മയിലെത്തുന്ന കാര്യങ്ങളാണ്. വേനൽക്കാലത്ത് വീടിന് തണുപ്പ് നൽകാൻ ചില മാർഗ്ഗങ്ങളുണ്ട്. ഇതിലൂടെ ചൂടിനെ മറികടക്കുന്നതിനൊപ്പം പോക്കറ്റ് കാലിയാവാതെ സംരക്ഷിക്കുകയും ചെയ്യാം.

വായു സഞ്ചാരം

ഏറ്റവും നന്നായി വായു സഞ്ചാരമുള്ള വീട്ടിലെ ഭാഗമേതാണന്ന് നിരീക്ഷിക്കുക. വീട്ടിലേക്ക് ഏത് ദിശയിൽ നിന്നാണ് കാറ്റെത്തുന്നതെന്ന് കണ്ടെത്തി ആ ഭാഗത്തെ ജനലുകൾ തുറന്നിടുക. സൂര്യാസ്തമനത്തിന് ശേഷം മുറികളിൽ നന്നായി കാറ്റ് ലഭിക്കും.

ജനലുകൾ തുറന്നിടുക

പകൽ സമയത്തല്ല മറിച്ച് വൈകുന്നേരങ്ങളിൽ ജനലുകൾ തുറന്നിടുക. വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ചൂട് കാറ്റായിരിക്കും അടിക്കുക. ഇത് സൂര്യാഘാതത്തിന് സാധ്യത കൂട്ടും. സൂര്യാസ്തമനത്തിന് ശേഷം ചൂട് കുറയുകയും തണുത്ത കാറ്റ് അടിക്കാൻ തുടങ്ങുകയും ചെയ്യും. ചിലപ്പോൾ കാറ്റിനൊപ്പം ചെറു മഴയും എത്തും. വായു അകത്ത് കടക്കുന്നതിന് വൈകുന്നേരങ്ങളിൽ ജനലുകൾ തുറന്ന് ഇടുക.

വേനലിലെ ചൂടിൽ നിന്നും സംരക്ഷണം നൽകാൻ ലിനൻ തുണി സഹായിക്കും. കട്ടി കൂടിയ ബെഡ് ഷീറ്റുകളും കുഷ്യൻ തുണിയും മറ്റും വിയർപ്പിന് കാരണമാകും. വെളുത്തതും ഇളം നിറത്തിലുള്ളതുമായ തുണിത്തരങ്ങൾ ചൂടിനെ വലിച്ചെടുത്ത് പ്രതിഫലിപ്പിക്കില്ല. വേനൽക്കാലത്ത് വീടിന് സ്വാഭാവികമായി തണുപ്പ് ലഭിക്കാനുള്ള മാർഗ്ഗമാണോ നിങ്ങൾ തേടുന്നത് ? എങ്കിൽ വീടിന് ചുറ്റുമുള്ള പ്രകൃതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.വീടിന് തണുപ്പ് കിട്ടുന്ന തരത്തിൽ മരങ്ങളും ചെടികളും നട്ട് വളർത്തുക. തണൽ മരങ്ങൾ കിഴക്ക് -പടിഞ്ഞാറ് ദിശയിൽ നട്ട് വളർത്തിയാൽ സൂര്യപ്രകാശം നേരിട്ട് വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കഴിയും.

വേനൽക്കാലത്ത് പ്രകൃതിദത്തമായി വീടിന് തണുപ്പ് നൽകാൻ സഹായിക്കുന്ന മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണിത്. പ്രത്യേകിച്ച് നഗരങ്ങളിൽ. വെളുപ്പ് നിറം സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുകയും വീടിന് തണുപ്പ് നൽകുകയും ചെയ്യും. ഒരു പാത്രത്തിൽ കുറച്ച് ഐസ് ക്യൂബുകൾ അടിയിൽ വച്ച് ഫാൻ ഓൺ ചെയ്യുക. ഐസ് ഉരുകുന്നതിന് അനുസരിച്ച് വായു തണുത്ത വെള്ളം ആഗിരണം ചെയ്ത് റൂമിൽ തണുത്ത കാറ്റ് പരത്തും.