ബാലരാമപുരം:എസ്.എസ്.എൽ.പി പരീക്ഷാ കേന്ദ്രമായ ബാലരാമപുരം ഹൈസ്കൂളിലെത്തിയ നൂറോളം വിദ്യാർത്ഥികൾക്ക് നേമം ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ മാസ്കും സാനിറ്റൈസറും നൽകി.മാസ്കിന്റെയും സാനിറ്റൈസറിന്റെയും വിതരണോദ്ഘാടനം വണ്ടന്നൂർ സന്തോഷ് നിർവഹിച്ചു.ഭഗവതിനട പ്രശാന്ത്,​ വടക്കേവിള മോഹനൻ,​ രത്നാകരൻ,​ അനി,​ സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽകുമാർ,​ബിനിൽ കുമാർ എന്നിവർ സംബന്ധിച്ചു.