മസ്‌കറ്റ്: ഒമാനിൽ ഇന്ന് 348 പേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 177 പേരും വിദേശികളാണ്. മൊത്തം രോഗബാധിതർ 8118 ആയി. രോഗം ഭേദമായവരുടെ എണ്ണം 2067 ആയി ഉയർന്നിട്ടുണ്ട്. രണ്ട് മലയാളികളടക്കം 37 പേർ മരിച്ചു. 6014 പേരാണ് രോഗബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 262 പേരും മസ്‌കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. സ്‌കത്ത് ഗവർണറേറ്റിൽ കൊവിഡ്
സ്ഥിരീകരിച്ചവർ 6171 ആയി. ഇവിടെ 1071 പേരുടെ രോഗം മാറിയിട്ടുമുണ്ട്.