തിരുവനന്തപുരം: കാലടിയിലെ സിനിമാസെറ്റ് തകർത്ത സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി. രാഹുൽ,ഗോകുൽ സന്ദീപ് എന്നിവരാണ് പിടിയിലായത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ശിവരാത്രി മണപ്പുറത്ത് മിന്നൽ മുരളി എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിർമിച്ച സെറ്റാണ് രാഷ്ട്രീയ ബജ്‌രംഗ് ദൾ പ്രവർത്തകർ തകർത്തത്. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു ആക്രമണം നടന്നത്.