വർക്കല:കേന്ദ്ര സർക്കാരിന്റെ തൊഴിൽ ദ്രോഹ നയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിനുമെതിരെ ആർ.എസ്.പി വർക്കല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സൂചകമായി നിൽപ്പു സമരം നടത്തി.സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി വർക്കല സനീഷ്, വെട്ടൂർ ഉണ്ണി,ജി.അശോകൻ,സലി കുമാർ തുടങ്ങിയവർ സംസാരിച്ചു.