achuthan-master

കല്ലമ്പലം: ബൈക്കിടിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ പഞ്ചായത്തംഗവും, എൻ.സി.പി നേതാവുമായ പുതുശ്ശേരിമുക്ക് ശ്യാമള ഭവനിൽ അച്യുതൻ മാസ്റ്റർ (75) മരിച്ചു. ഞായറാഴ്ച വൈകിട്ട് പാവല്ലപ്പള്ളി ജങ്ഷനിൽ നിന്ന് പുതുശേരിമുക്കിലേക്ക് നടന്നു പോകവേയായിരുന്നു അപകടം. മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: ആശ ദിലീന, അഭയപ്രഭു. മരുമക്കൾ: അശോകൻ, സുവിദ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.

ചിത്രം: അച്യുതൻ മാസ്റ്റർ