തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് മാറ്റി വച്ച എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് പഴുതടച്ച സുരക്ഷാ മുൻകരുതലോടെ തുടക്കമായി. മാസ്ക് ധരിച്ചും , അകലം പാലിച്ചുമാണ് വിദ്യാർത്ഥികളെത്തിയത്. പരീക്ഷാനടത്തിപ്പിൽ കാര്യമായ പരാതികളുയർന്നില്ല. ഹയർസെക്കൻഡറി പരീക്ഷകൾ ഇന്നാരംഭിക്കും.
* വി.എച്ച്.എസ്.ഇ പരീക്ഷ, രജിസ്റ്റർ ചെയ്ത 56,345 കുട്ടികളിൽ 55,794 പേരെഴുതി-99.02 %
* എസ്.എസ്.എൽ.സി പരീക്ഷ, രജിസ്റ്റർ ചെയ്ത 4,22,450 കുട്ടികളിൽ 4,22,077 പേരെഴുതി- 99.02 %
* പ്രധാനകവാടത്തിൽ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ചാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. സാനിറ്റൈസറും നൽകി.
* ഹെൽപ്പ് ഡെസ്കുകൾ സജ്ജീകരിച്ചിരുന്നു.ഒരു ഹാളിൽ 20 കുട്ടികൾ
.* ഹോട്ട് സ്പോട്ടിലെ സ്കൂളുകളിൽ കർശന നിയന്ത്രണം. ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പ്രത്യേക ഹാൾ .
.* ആവശ്യമായ ഗതാഗത സൗകര്യം സ്കൂളുകൾ ഒരുക്കി.
.*പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെ മാത്രം സ്‌കൂളിനകത്ത് പ്രവേശിപ്പിച്ചു.
.* പരീക്ഷയ്ക്ക് മുൻപും ശേഷവും ക്ലാസ് മുറികൾ അണുവിമുക്തമാക്കി.