ss

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലക്ഷത്തിലധികമുള്ള നിർമ്മാണ തൊഴിലാളികൾക്ക് ലോക്ക് ഡൗൺ കാലയളവിൽ 1000 രൂപ മാത്രമാണ് ആനുകൂല്യമായി നൽകിയതെന്നും നിർമ്മാണ തൊഴിലാളികൾ വഞ്ചിക്കപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിർമ്മാണ തൊഴിലാളികൾക്ക് 5000 രൂപ അടിയന്തര സഹായം അനുവദിക്കുക, സ്‌പെഷ്യൽ പാക്കേജ് രൂപീകരിച്ച് തൊഴിൽ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി. സുബോധൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശൂരനാട് രാജശേഖരൻ, വി.കെ. ആനത്താനം, കടകംപള്ളി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.