kovalam

കോവളം: തിരുവല്ലത്തുനിന്നു കാണാതായ നഗരത്തിലെ സ്വകാര്യ ഹോട്ടലിലെ ഷെഫിനെ പൂന്തുറ തീരത്തിനടുത്തുള്ള പൊഴിക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം മടത്തുനട സുരാഭവനിൽ സുരേഷ് കുമാറിന്റെ മകൻ ഹരികൃഷ്ണ (24)ന്റെ മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ ചുണ്ടയിടാൻ വന്ന പ്രദേശവാസികൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 9 ഓടെ മകനെ കാണായതിനെ തുടർന്ന് പിതാവ് തിരുവല്ലം പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷിച്ചുവരുന്നതിടെയാണ് മൃതദേഹം കണ്ടത് . പ്രേമനൈരാശ്യമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.മാതാവ്: ശ്രീലത . ഹരിപ്രിയ, ഹരിലാൽ സഹോദരങ്ങൾ.