തിരുവനന്തപുരം: ഓൺലൈൻ ടോക്കൺ സംവിധാനത്തിൽ മദ്യവില്പന നിയന്ത്രണങ്ങളോടെ നാളെ മുതൽ ആരംഭിക്കും.
ടോക്കണുള്ള മൊബൈൽ ആപ്ളിക്കേഷന് ഗൂഗിൾ അംഗീകാരം നൽകിയ പശ്ചാത്തലത്തിലാണിത്.
ബെവ്കോയുടേയും ബാറുകളിലേയും 906 കൗണ്ടറുകളിലൂടെയാണ് മദ്യവിൽപന.പ്രഖ്യാപനം ഇന്ന് എക്സൈസ് മന്ത്രി നടത്തും.
ഗൂഗിളിന്റെ അംഗീകാരം ലഭിച്ചതായി ഇന്നലെ സോഫ്ട് വെയർ വികസിപ്പിച്ച കൊച്ചിയിലെ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചു.
മൊബൈൽ ആപ്പിന് പുറമെ എസ്.എം.എസ്. വഴിയും ടോക്കൺ
എടുക്കാം.
സംവിധാനം
1.മദ്യം വാങ്ങുന്നയാളിന്റെ സ്ഥലത്തെ പിൻകോഡ് അനുസരിച്ചാണ് ഇ.ടോക്കൺ
2.എത്തേണ്ടസമയം,ഒൗട്ട്ലെറ്റ് എന്നിവ ഇതിലുണ്ടാകും.
3.ഒൗട്ട് ലെറ്റ് വാങ്ങുന്നയാളിന് തിരഞ്ഞെടുക്കാം.
4.ടോക്കൺ പരിശോധിക്കാൻ ഒൗട്ട്ലെറ്റുകളിൽ ഉപകരണമുണ്ടാകും.
5.സ്മാർട്ട് ഫോൺ ഇല്ലാത്തവർക്ക് പ്രത്യേക നമ്പറിലേക്ക് പിൻകോഡ് എസ്. എം.എസ്. ചെയ്താൽ ഇ.ടോക്കൺ ലഭിക്കും.
6.ബുക്ക് ചെയ്ത ആൾ എത്തിയില്ലെങ്കിലും തിരിച്ചറിയൽ കാർഡും ടോക്കണെടുക്കാൻ ഉപയോഗിച്ച ഫോണുമായി വരുന്നയാൾക്ക് മദ്യം വാങ്ങാം.
7.ഒരാൾക്ക് പരമാവധി മൂന്ന് ലിറ്റർ മദ്യം ലഭിക്കും. 8.നാലുദിവസത്തിലൊരിക്കൽ മാത്രമേ ടോക്കൺ കിട്ടുകയുള്ളു. 9.പ്രത്യേക സെസ് ഉൾപ്പെടെ കൂടിയ വിലയ്ക്കാണ് മദ്യം വില്ക്കുന്നത്.
ബവ്കോയുടെ ആപ്പ്
ഉപയോഗരീതി
#ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് ബെവ്ക്യു ആപ്പ് ഡൗൺലോഡ് ചെയ്യണം. പൂർത്തിയായാൽ ലോഗിൻ സ്‌ക്രീൻ തെളിയും
# ഉപഭോക്താവിന്റെ പേര്, മൊബൈൽ നമ്പർ, പിൻകോഡ് എന്നിവ നൽകി സബ്മിറ്റ് ക്ളിക്ക് ചെയ്യണം
#ചെക്ക് ബോക്സ് തിരഞ്ഞെടുത്ത് നിബന്ധനകൾക്കും വ്യവസ്ഥകൾക്കും സമ്മതം നൽകണം.
# ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം
# സ്ഥിരീകരണ സ്‌ക്രീൻ വരും. മൊബൈലിലേക്ക് ഒ.ടി.പി ലഭിക്കും
# ഔട്ട്‌ലെറ്റ് ബുക്കിംഗിലേക്ക് കടക്കാം.
#ഒ.ടി.പി വെരിഫിക്കേഷൻ കഴിഞ്ഞാൽ ഔട്ട്‌ലെറ്റ് തിരഞ്ഞെടുക്കാം
#മദ്യം/ബിയർ, വൈൻ, ബിവറേജ് എന്നിങ്ങനെ തിരഞ്ഞെടുക്കാം
# ബുക്കിംഗ് സ്ഥിരീകരണം വരും.
# ക്യൂ നമ്പറും സമയവും ക്യൂ ആർ കോഡും ലഭിക്കും
എസ്.എം.എസ് ബുക്കിംഗ്
#എസ്.എം.എസ് ചെയ്യേണ്ട നമ്പർ: 8943389433
#മദ്യത്തിന്
#ബിയർ, വൈൻ എന്നിവയ്ക്ക്
എന്ന് എസ്.എം.എസ്. അയക്കണം.
പിന്നാലെ സമയവും ഒൗട്ട്ലെറ്റും രേഖപ്പെടുത്തിയ ടോക്കൺ ലഭിക്കും.