minor-rape

ചിങ്ങവനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തലനാട് നെല്ലുവേലിൽ ആഷിഷ് സോണി (26) അറസ്റ്റിലായി. ലോക്ക് ഡൗണിനു മുൻപ് നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് മൊബൈൽ ഫോൺ നമ്പരും സോഷ്യൽ മീഡിയ അക്കൗണ്ടും കരസ്ഥമാക്കി കൂടുതൽ അടുപ്പം സ്ഥാപിച്ചു. ഇതിനിടെ വിവാഹ വാഗ്ദാനം നൽകി കുറിച്ചി ഭാഗത്തെ കപ്പത്തോട്ടത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി പരാതി നൽകിയതറി ഞ്ഞ പ്രതി തലനാട് ഭാഗത്ത് ഒളിവിൽ കഴിയവെയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്.

സ്റ്റേഷൻ ഹൗസ് ഓഫീസർ ബിൻസ് ജോസഫ് , എസ്.ഐമാരായ അബ്ദുൾ ജെലിൽ, വിപിൻ ചന്ദ്രൻ, എം.എസ് ഷെറി, സിവിൽ പൊലീസ് ഓഫീസർമാരായ പി.ഡെന്നി, ജോമി, സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പാലാ , ഏറ്റുമാനൂർ, ഗാന്ധിനഗർ, കളമശേരി പൊലീസ് സ്റ്റേഷനുകളിൽ ബൈക്ക് മോഷണം അടക്കമുള്ള കേസുകളിൽ ആഷിഷ് പ്രതിയാണ്.