electricity-power-grid

പാലക്കാട്: കുഴൽമന്ദം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വെള്ളപ്പാറ എക്കോട് കിഴക്കമ്പാടത്ത് കാർഷികാവശ്യത്തിനായെടുത്ത വൈദ്യുതി കണക്ഷനിലെ മീറ്ററിൽ കൃത്രിമംനടത്തിയതിന് പിഴയീടാക്കി. രണ്ടര ലക്ഷം പിഴചുമത്തി കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു. പാലക്കാട് ആന്റി പവർ തെഫ്ടും, കുഴൽമന്ദം സെക്ഷൻ അധികൃതരും ചേർന്നുനടത്തിയ പരിശോധനയിലാണ് വൈദ്യതിമോഷണം പിടികൂടിയത്. പരിശോധനയിൽ എ.പി.ടി.എസ് അസി. എൻജിനീയർ വി.വി.ശശീന്ദ്രൻ, കുഴൽമന്ദം അസി. എൻജിനീയർ നിഖിൽ മോഹനൻ, സബ് എൻജിനീയർ ജി.പ്രസാദ് എന്നിവർ പങ്കെടുത്തു.