arrest-venugopal

വെള്ളിക്കുളങ്ങര: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ പിഡീപ്പിച്ച കേസലെ പ്രതി അറസ്റ്റിൽ. കോടാലി കൊരേച്ചാൽ മഠപ്പിള്ളി വേണുഗോപാൽ (34) ആണ് അറസ്റ്റിലായത്. വെള്ളിക്കുളങ്ങര സി.ഐ: പി.കെ. മിഥുൻ, എസ്.ഐ: പി.ആർ. ഡേവീസ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. 24ന് രാത്രി ഒമ്പതോടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന സ്ത്രീയുടെ പരാതിയിലാണ് വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.