sslc

തിരുവനന്തപുരം: വിദ്യാർത്ഥികളെ കൂളാക്കുന്നതായിരുന്നു എസ്.എസ്.എൽ.സി കണക്ക് പരീക്ഷ. കണക്ക് ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾ പോലും പരീക്ഷ താരതമ്യേന എളുപ്പമായിരുന്നെന്നാണ് പറഞ്ഞത്. സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അദ്ധ്യാപരും വിദ്യാർത്ഥികളും പ്രതീക്ഷിച്ച ചോദ്യങ്ങളാണ് വന്നത്.

രണ്ട് മാർക്കിന്റെയും മൂന്ന് മാർക്കിന്റെയും ചോദ്യങ്ങൾ എല്ലാ വിഭാഗം കുട്ടികൾക്കും എഴുതാൻ സാധിക്കുന്നവയാണെന്ന് അദ്ധ്യാപകർ പറഞ്ഞു. നാല് മാർക്കിന്റെ രണ്ട്ചോദ്യങ്ങൾ കുട്ടികളെ അൽപം കുഴപ്പിച്ചു. ആറ് മാർക്കിന്റെ ചോദ്യം ചിലപ്പോൾ പുറത്തുനിന്നുള്ളതാവുമെങ്കിലും ഇത്തവണ പാഠഭാഗത്തുനിന്നുതന്നെയാണ് വന്നത്. ജയിക്കാൻ കുട്ടികൾക്ക് പ്രയാസമുണ്ടാവില്ല. ആവറേജുകാർക്കു പോലും എ പ്ലസ് നേടാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് അദ്ധ്യാപകരുടെ പ്രതീക്ഷ. ചോയ്സ് ഉള്ളതിനാൽ ഓന്നോ രണ്ടോ ചോദ്യങ്ങളുടെ ഉത്തരം അറിയില്ലെങ്കിലും വിദ്യാർത്ഥികൾക്ക് എ പ്ലസ് നഷ്ടമാവില്ല.

 റിവിഷനിലും മോഡൽ പരീക്ഷയിലും കുട്ടികൾക്ക് പറഞ്ഞുകൊടുത്ത രീതിയിലുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് വന്നിട്ടുള്ളത്. കൂടുതൽ എ പ്ലസുകാർ ഇത്തവണ കണക്ക് വിഷയത്തിലുണ്ടായേക്കാം.

- എൽ. സുകുമാരൻ

കണക്ക് അദ്ധ്യാപകൻ,​ ഗവ.എച്ച്.എസ്.എസ് നെടുവേലി