തിരുവനന്തപുരം: കരിച്ചന്ത, പൂഴ്ത്തിവയ്പ് തുടങ്ങിയവ തടയുന്നതിനായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 46 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. ലൈസൻസ് ഇല്ലാതെ വിൽപ്പന നടത്തിയതും അളവിലും തൂക്കത്തിലും ക്രമക്കേട് വരുത്തി വിതരണം ചെയ്ത കടകൾക്കെതിരെയുമാണ് നടപടിയെടുത്തത്. പരിശോധനയിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം യൂണിറ്റിലെ ഉദ്ധ്യോഗസ്ഥരായ പ്രമോദ് കൃഷ്ണൻ.ജെ.സി, ഷാജുകുമാർ.എസ്, സോമശേഖരൻനായർ.എ, ടി.എസ്.സനിൽകുമാർ, എസ്.ഐമാരായ സുഭാഷ്, സതീഷ് കുമാർ,എ.എസ്.ഐ മധു, പൊലീസ് ഉദ്ധ്യോഗസ്ഥരായ സജേഷ്, അജയകുമാർ, അനീഷ്,ഷിബു, പ്രസന്നൻ, അശ്വിൻ,കിരൺശങ്കർ റേഷനിംഗ് ഇൻസ്‌പെക്ടർമാരായ പ്രദീപ് കുമാർ,ഷീല,ധന്യ.പി.നായർ,പ്രമോദ് ദാസ് എന്നിവർ പങ്കെടുത്തു.