നാഗർകോവിൽ: എസ്.എൻ.ഡി.പി യോഗം കന്യാകുമാരി ജില്ലാ യൂണിയൻ തമിഴ്നാട് സർക്കാരിന്റെ ഈഴവ ആൻഡ് തീയ്യ കമ്മ്യൂണിറ്റി കോൺസ്റ്റിട്യൂഷൻ കമ്മിഷനും ജില്ലാ കളക്ടർക്കും നിവേദനം നൽകി. ഈഴവ സമുദായത്തെ മോസ്റ്റ് ബാക്ക്‌വേഡ് വിഭാഗത്തിൽപ്പെടുത്തി സംവരണങ്ങളും മറ്റാനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് നിവേദനം. കന്യാകുമാരി ജില്ലയിൽ കൽകുളം,വിളവൻകോട്,അഗസ്തീശ്വരം,തോവാള താലൂക്കുകളിലാണ് ഈഴവ സമുദായാംഗങ്ങൾ ഏറെയുള്ളത്. കന്യാകുമാരി ജില്ലാ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഹിന്ദുസ്ഥാൻ ബി.മണികണ്ഠന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത് .മറ്റ് യൂണിയൻ ഭാരവാഹികളും യൂത്ത് വിംഗ് ഭാരവാഹികളും പങ്കെടുത്തു.