തിരുവനന്തപുരം:വ്യാപാര വായ്‌പകൾക്കുള്ള മോറട്ടോറിയം ഒരു വർഷമാക്കുക മോറട്ടോറിയം കാലയളവിലെ പലിശ,പിഴപ്പലിശ എന്നിവ പൂർണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടന്നു.എസ്.ബി.ഐ സ്റ്റാച്യു ബ്രാഞ്ചിന് മുന്നിൽ നടന്ന ജില്ലാതല ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ബാബുജാൻ,ഏരിയാ സെക്രട്ടറി രതീഷ്,പ്രസിഡന്റ് എ.ബാബു എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ - സി.രാമകൃഷ്ണൻനായർ, വെഞ്ഞാറമൂട് - സുധ.എൽ, സുരേന്ദ്രൻ, ബാലരാമപുരം - കെ. ആൻസലൻ എം.എൽ.എ,പേരൂർക്കട - പി.എൻ. മധു എന്നിവരും മറ്റ് സമര കേന്ദ്രങ്ങളിൽ ജില്ലാ ഭാരവാഹികളായ ജെ.കുമാരദാസ്, എസ്. ഭുവനേന്ദ്രൻ,എ.ശശികുമാർ, വിഴിഞ്ഞം സ്റ്റാൻലി, എ.ആദർശ് ചന്ദ്രൻ, എം.ഷാനവാസ്, എം.സുലൈമാൻ എന്നിവരും ഉദ്ഘാടനം നിർവഹിച്ചു.