ഓച്ചിറ : കൊവിഡ് ബാധിച്ച് ഓച്ചിറ സ്വദേശി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. ഓച്ചിറ പ്രയാർ വടക്ക് കൊല്ലശ്ശേരിൽ പടീറ്റതിൽ ജമാലുദ്ദീൻ കുഞ്ഞിന്റെയും റുക്കിയയുടേയും മകൻ അബ്ദുൽ സലാമാണ് (44) മരിച്ചത്. റിയാദ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം . ഇലക്ട്രീഷ്യനായ സലാം പത്ത് വർഷമായി സൗദിയിലാണ്. ഭാര്യ: ഷംനമോൾ. മക്കൾ: സഹൽ, മുഹമ്മദ് സിനാൻ. കബറടക്കം റിയാദിൽ .