തിരുവനന്തപുരം:കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകൾ എഴുതാനെത്തിയ നഗരത്തിലെ വിദ്യാർത്ഥികൾക്ക് സൗകര്യങ്ങളൊരുക്കി നഗരസഭ.ആവശ്യമായ സാനിറ്റൈസറും മാസ്കുകളും നഗരത്തിലെ സ്‌കൂളുകളിലെത്തിച്ചു.യാത്രാ സംവിധാനം ഉറപ്പുവരുത്തി. ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന സ്‌കൂളിൽ നിന്നും അന്തേവാസികളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി പരീക്ഷാ നടത്തിപ്പിനാവശ്യമായ സൗകര്യം ഏർപ്പെടുത്തി. നഗരപരിധിയിൽ പരീക്ഷകൾ നടക്കുന്ന എല്ലാ സ്‌കൂളുകളും അണുനശീകരണം നടത്തി. സുരക്ഷാ ക്രമീകരണം ഉറപ്പുവരുത്തുന്നതിനും വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേരാനുമായി കോട്ടൺ ഹിൽ സ്‌കൂളിൽ മേയർ കെ.ശ്രീകുമാറും ഡെപ്യൂട്ടി മേയർ രാഖി രവികുമാറും എത്തി.