തിരുവനന്തപുരം: ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം അറസ്റ്റിലാകുന്നവരെ കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് ഇനി പൊലീസ് സ്റ്റേഷനിൽ കൊണ്ടുവരില്ല.
തിരുവനന്തപുരത്തും കണ്ണൂരും അറസ്റ്റിലായവർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്..
ഇത്തരത്തിൽ അറസ്റ്റിലാകുന്നവരെ എത്തിക്കുന്നതിന് സബ് ഡിവിഷണൽ ഡിറ്റെൻഷൻ കം പ്രൊഡക്ഷൻ സെന്ററായി ഉപയോഗിക്കുന്നതിനുള്ള കെട്ടിടം ജില്ലാ പൊലീസ് മേധാവിയും ഡിവൈ.എസ്.പിയും ചേർന്ന് കണ്ടെത്തണം. അല്ലെങ്കിൽ ഡിവൈ.എസ്.പിയുടെ ഓഫീസ് ഉപയോഗിക്കണം. ഡിവൈ.എസ്.പിക്ക് അടുത്ത പൊലീസ് സ്റ്റേഷനോ, വസതിയോ കേന്ദ്രമാക്കി പ്രവർത്തിക്കണം
അറസ്റ്റിന് ശേഷമുള്ള വൈദ്യപരിശോധന കഴിഞ്ഞ് കുറ്റവാളിയെ ഈ കേന്ദ്റത്തിൽ കൊണ്ടുവരുന്നതിൽ . പരമാവധി കുറച്ച് പൊലീസ് ഉദ്യോഗസ്ഥരേ പങ്കാളികളാകാവൂ. ഇത്തരം കേന്ദ്റങ്ങളിൽ ജനറൽ ഡയറി സൂക്ഷിക്കും. ഒരു സബ് ഇൻസ്പെക്ടറെയും നിയോഗിക്കും. കുറ്റവാളിക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ, ഈ കേന്ദ്റത്തിലെ എസ്.ഐക്കും അറസ്റ്റിനും തുടർനടപടികൾക്കും നേതൃത്വം നൽകിയ പൊലീസുകാർക്കും മാത്റമേ നിരീക്ഷണത്തിൽ പോകേണ്ടിവരൂ..