ലണ്ടൻ: ഇംഗ്ളീഷ് പ്രിമിയർലീഗ് ഫുട്ബാൾ ക്ളബ് ബേൺമൗത്തിന്റെ ഗോൾകീപ്പർ ആരോൺ റംസ്ഡേലിന് കൊവിഡ് സ്ഥിരീകരിച്ചതായി ക്ളബ് വൃത്തങ്ങൾ അറിയിച്ചു. പ്രിമിയർ ലീഗ് തുടങ്ങുന്നതിന് മുന്നോടിയായി നടത്തി രണ്ടാംഘട്ട പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ നെഗറ്റീവായതിനാൽ റംസ്ഡേൽ പരിശീലനം പുനരാരംഭിച്ചിരുന്നു.
വനിതാലീഗ് അവസാനിപ്പിച്ചു
ലണ്ടൻ : ഇംഗ്ളണ്ടിലെ വനിതാ ഫുട്ബാൾ ലീഗിന്റെ ഫസ്റ്റ് , സെക്കൻഡ് ഡിവിഷനുകൾ അവസാനിപ്പിച്ചതായി ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു.എന്നാൽ ഇൗ ലീഗുകളിലെ ചാമ്പ്യന്മാരെ നിശ്ചയിച്ചിട്ടില്ല.