പാറശാല: തമിഴ്‌നാട്ടിൽനിന്ന് മദ്യവുമായി മടങ്ങിയവർ പിടിയിലായി.കഠിനംകുളം പുതുക്കുറിച്ചി തെരുവ് തൈവിളാകം വീട്ടിൽ നിജാസ് (43), സമീപ വാസിയായ അമീൻ (47) എന്നിവരാണ് ഇഞ്ചിവിള ചെക്പോസ്റ്റിൽ പിടിയിലായത്. ബൈക്കിൽ തമിഴ് നാട്ടിലെ കുഴിത്തുറയിൽ എത്തി വിദേശമദ്യ ഷോപ്പിൽ നിന്നു മദ്യം വാങ്ങി തിരികെ പോകവെയാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നു തമിഴ് നാട്ടിൽ നിന്നു വാങ്ങിയ 750 മില്ലി വീതമുള്ള 9 കുപ്പി മദ്യം പിടിച്ചെടുത്തു.