ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ അഞ്ചോ അതിലധികമോ വിക്കറ്റുകൾ നേടുക എന്നത് ഒരു ബൗളറെ സംബന്ധിച്ചിടത്തോളം അജയ്യമായ നേട്ടമാണ്. ഒരുപക്ഷേ ബാറ്റ്സ്മാൻമാർ സെഞ്ച്വറിയുടെ പേരിൽ അഭിമാനിക്കുന്നതുപോലെ ബൗളർമാർക്ക് തല ഉയർത്തിപ്പിടിക്കാനുള്ള അവസരമാണിത്.
ടെസ്റ്റിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയവരുടെ പട്ടിക ഇതാ....
67
മുത്തയ്യാ മുരളീധരൻ
37
ഷെയ്ൻവാൺ
36
റിച്ചാർഡ് ഹാഡ്ലി
35
അനിൽ കുംബ്ളെ
34
രംഗണ ഹെറാത്ത്
ശ്രീലങ്കൻ സ്പിന്നറായിരുന്ന മുത്തയ്യാ മുരീധരനാണ് ഇക്കാര്യത്തിൽ ബഹുദൂരം മുന്നിൽ. 133 മത്സരങ്ങളിൽ മുരളി 67 തവണയാണ് ഇൗ നേട്ടത്തിലെത്തിയത്.
ഒസീസ് സ്പിന്നർ ഷേൻവാൺ 145 മത്സരങ്ങളിൽനിന്ന് 37 തവണ ഇൗ നേട്ടത്തിന് അർഹനായി. എന്നാൽ കിവീസ് പേസർ റിച്ചാർഡ് ഹാഡ്ലിക്ക് 36 തവണ ഇൗ നേട്ടം സ്വന്തമാക്കാൻ 86 മത്സരങ്ങൾ മതിയായിരുന്നു.
അനിൽ കുംബ്ളെ 132 മത്സരങ്ങളിൽ 35 തവണയും ഹെറാത്ത് 93 മത്സരങ്ങളിൽ 34 തവണയും ഇൗ നേട്ടത്തിന് അർഹനായി.
ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റുകളും നേടി വിസ്മയം സൃഷ്ടിച്ചത് അനിൽ കുംബ്ളെയാണ്.
ഇവരെല്ലാം കളിക്കളത്തിൽനിന്ന് വിരമിച്ചവരാണ്.