തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത വീഡിയോ കോൺഫറൻസിൽ കേന്ദ്രസഹമന്ത്റി വി മുരളീധരൻ മൗനം പാലിച്ചെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹം യോഗത്തിൽ പങ്കെടുത്തുവെങ്കിലും സംസാരിച്ചില്ല. മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ യോഗം പൂർത്തിയാകും മുമ്പ് മടങ്ങിപ്പോയി. ചർച്ച ചെയ്യുന്ന കാര്യങ്ങളിൽ കേന്ദ്രത്തിന്റെ അഭിപ്രായം അറിയാമെന്നായിരുന്നു മുരളീധരന്റെ സാന്നിധ്യത്തിൽ പ്രതീക്ഷിച്ചതെന്നും മുഖ്യമന്ത്റി പറഞ്ഞു.