തിരുവനന്തപുരം: ദുബായിൽ നിന്നും അബുദാബിയിൽ നിന്നുമായി രണ്ട് വിമാനങ്ങൾ ഇന്നലെ ജില്ലയിലെത്തി. 175 യാത്രക്കാരുമായി ദുബായിൽ നിന്നുള്ള വിമാനം രാത്രി 9.45നും 182 യാത്രക്കാരുമായി അബുദാബിയിൽ നിന്നുള്ള വിമാനം രാത്രി 11നുമെത്തി. ആഭ്യന്തര സർവീസിൽ ഇന്നലെ മൂന്ന് വിമാനങ്ങളും എത്തിയിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നുള്ള രണ്ടും കണ്ണൂരിൽ നിന്നുള്ള ഒരു വിമാനവുമാണ് എത്തിയത്. ബാംഗ്ലൂർ ആദ്യ വിമാനത്തിൽ 77 യാത്രക്കാരും രണ്ടാമത്തേതിൽ 80 പേരും ഉണ്ടായിരുന്നു.കണ്ണൂരിൽ നിന്നുള്ള വിമാനത്തിൽ നാലുപേർ.ആർക്കും രോഗലക്ഷണമില്ല.