covid-19

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 6387 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. ഇതുവരെ 1,51,767 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 170 മരണമാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ മരണം 4337 ആയി.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ പത്താം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. യുഎസ്, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, യു.കെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. രാജ്യത്ത് നിലവില്‍ 83,004 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും, 64,425 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ മൂന്നിലൊന്ന് രോഗബാധിതരും മഹാരാഷ്ട്രയിലാണ്. 54758 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1792 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 17728 പേരാണ് രോഗബാധിതര്‍. 127 മരണവും. ഗുജറാത്തില്‍ 14821 പേര്‍ക്ക് രോഗവും 915 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.