കുവൈത്ത്: ആട് ജീവിതമാകുന്ന ഗൾഫിൽ ആടൊരു കൊവിഡായലോ. തീർന്നു സംഗതി. ഞെട്ടിത്തരിച്ചുപോകും. ഞെട്ടിയത് ഗൾഫിലുള്ളവരല്ല, അങ്ങ് ആസ്ട്രേലിയക്കാർ. പണക്കൊതി മൂത്തപ്പോൾ കൊവിഡിനിടയിലും ആട് കച്ചവടത്തിനിറങ്ങിയതാണ് ആസ്ട്രേലിയക്കാർ. ഒരു കപ്പൽ നിറയെ ആടുമായി ഗൾഫിലേക്ക് വച്ചുപിടിച്ചു. നേരെ എത്തിയത് കുവൈറ്റിലേക്ക്.
ആടുകളെ ഒന്നൊന്നായി ഇറക്കി കപ്പൽ തിരിച്ചുവിട്ടു. ഹാ എന്ത് രസം. യാത്ര അങ്ങനെ ത്രില്ലടിച്ച് നീളുകയാണ്. അപ്പോഴാണ് കളി മാറിയത്. കളി ആട്ടിനോടാവാം, അത് കൊവിഡിനോട് വേണ്ട. കപ്പൽ ഓടിക്കൊണ്ടിരിക്കേ ജീവനക്കാരിൽ ചിലർക്ക് കടുത്ത പനി. ഇതെന്തപ്പാ സംഭവം. കപ്പൽ ജീവനക്കാർ ഞെട്ടാൻ തുടങ്ങി. സംഗതിയറിഞ്ഞ് ആസ്ട്രേലിയൻ എമിഗ്രേഷൻ ആൻഡ് അഗ്രികൾച്ചറൽ അതോറിട്ടി പരിശോധനയുമായെത്തി.ജീവനക്കാരെ മുഴുവൻ പരിശോധിച്ചു. ദാ കിടക്കുന്നു, കുവൈറ്റിൽ നിന്ന് കൊവിഡും കപ്പലിൽ കയറിയിരിക്കുന്നു. അതെങ്ങനെയെന്ന് കപ്പൽ ജീവനക്കാർ. എങ്ങനെയായാലും കൊവിഡ് കപ്പലിലുണ്ടെന്ന് പരിശോധനാ സംഘവും.
വൈറസ് കണ്ട ആറ് പേർ നേരെ ആശുപത്രികളിലേക്ക് വിട്ടോ. ആരും മുങ്ങരുത്. മുന്നറിയിപ്പ് വന്നതോടെ ഓരോരുത്തരായി ആശുപത്രിയിലേക്ക് നീങ്ങി. മറ്റുള്ളവർ കൊറൻൈറനിലേക്കും. കൊവിഡ്ക്കാലത്ത് കപ്പലിന് ആര് യാത്രാനുമതി നൽകി. ചോദ്യം ഉയർന്നപ്പോൾ അന്വേഷണവുമായി. പശ്ചിമേഷ്യയിലേക്ക് 56,000 ആടുകളെ കൊണ്ടുപോകാനുള്ള മറ്റൊരു കപ്പലിന്റ യാത്ര അതാേടെ നിർത്തിവച്ചു.