covid-19

ചെന്നൈ: ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിലെ നോക്കിയ പ്ലാന്റ് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ചു. ശ്രീപെരുംപൂത്തൂരിൽ പ്രവർത്തിക്കുന്ന പ്ലാന്റിൽ എത്ര പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത് എന്ന കാര്യം കമ്പനി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. നാൽപ്പതോളം പേർക്കാണ് കൊവിഡ് ബാധിച്ചതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. വൈറസ് ബാധിക്കാതിരിക്കാൻ സാമൂഹ്യ അകലം ഉൾപ്പെടെയുള്ള നിയന്ത്രണമാർഗങ്ങൾ കമ്പനി നേരത്തേ സ്വീകരിച്ചിരുന്നു.

ഒൻപത് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ച ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഡൽഹിയിലെ പ്ളാന്റ് കഴിഞ്ഞദിവസം തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.