covid-19

ചെ​ന്നൈ: ആഭ്യന്തര വിമാന സർവ്വീസ് പുനരാരംഭിച്ചതിന് പിന്നാലെ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും നിരീക്ഷണത്തി​ലാണ്. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച ആ​ദ്യം ദി​വ​സം ചെ​ന്നൈ-​കോയമ്പത്തൂര്‍ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​യാ​ൾ​ക്കാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 93 യാ​ത്രി​ക​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

മാസ്‌ക്ക്, ഷീ​ൽ​ഡ്, കൈ​യു​റ​ക​ൾ എ​ന്നി​വ​യു​ൾ​പ്പ​ടെ ധ​രി​ച്ചാ​ണ് രോ​ഗ​ബാ​ധി​ത​നാ​യ ആ​ൾ വി​മാ​ന​ത്തി​ലി​രു​ന്ന​ത്. സ​മീ​പ​ത്ത് മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ വ്യാ​പ​നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ലെ മ​റ്റു യാ​ത്ര​ക്കാ​രേ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി​യി​ട്ടു​ണ്ട്. അതേ സമയം ഡൽഹിയില്‍ നിന്നും പഞ്ചാബിലെ ലുധിയാനയിലേക്കും പോയ എയര്‍ ഇന്ത്യയുടെ എ.ഐ91837 വിമാനത്തില്‍ സഞ്ചരിച്ച ഒരു യാത്രക്കാരനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.