ന്യൂഡൽഹി: ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ നിയന്ത്രണങ്ങൾ ഇളവുവരുത്തി അന്തർ സംസ്ഥാന യാത്രകൾ അനുവദിച്ചതോടെ അഞ്ച് സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉത്തർപ്രദേശ്, ബിഹാർ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത്.
ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഈ മാസം നാലുവരെ 3000 കേസുകളുണ്ടായിരുന്നത് . എന്നാൽ ഇളവുകൾ നൽകിയതോടെ യഥാക്രമം 6532, 6849 ആയി മാറി. ബിഹാറിൽ 500ൽ നിന്ന് 2700 ആയി ഉയർന്നു.
ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർമാരുമായും ആരോഗ്യ സെക്രട്ടറി കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.