കണ്ണൂർ: ഒരു മലയാളി കൂടി സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ ചക്കരകല്ല് മാമ്പ സ്വദേശി പി.സി.സനീഷാണ് റിയാദിൽ മരിച്ചത്. 37വയസായിരുന്നു. രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഷുമൈസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 27 ആയി. ഗൾഫിൽ കൊവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 127 ആയി.