തിരുവനന്തപുരം: കുതിച്ചുകയറിയ സ്വർണവിലയിൽ വീണ്ടും ആശ്വാസം . പവന് 600 രൂപകുറഞ്ഞ് 34,200 രൂപയായി. 4275 രൂപയാണ് ഗ്രാമിന്. മെയ് 18ന് റെക്കോഡ് വിലയായ 35,040 രൂപ രേഖപ്പെടുത്തിയതിനുശേഷം തുടർച്ചയായി വിലകുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്.ആഗോള വിപണിയിൽ രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും വിലയിലും കുറവുണ്ടായി.