saudi-

റിയാദ്: സൗദിയിൽ ടൂറിസ്റ്റ് വിസകൾ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നൽകുമെന്ന് പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിറുത്തി വച്ചതോടെ രാജ്യത്ത് കുടുങ്ങിയ വിദേശ ടൂറിസം വിസക്കാർക്ക് ആശ്വാസമാകുന്നതിനാണ് വിസ കാലാവധി നീട്ടുന്നത്.

കൊവിഡ് സംരക്ഷണത്തിനായി നടപ്പാക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായി സാമ്പത്തിക പ്രതിസന്ധികൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ കാലാവധി നീട്ടി നൽകുന്നത്. വിസ ഓട്ടോമാറ്റിക്കായി പുതുക്കി നൽകും. ഇതിനായി ടൂറിസ്റ്റ് വിസയിലെത്തിയവർ പാസ്‌പോർട്ട് വിഭാഗം ഓഫീസുകളിൽ കയറിയിറങ്ങേണ്ടതില്ല.