സൗദി : നാട്ടിലേക്ക് പോകാനായി എംബസിയിൽ പേര് രജിസ്റ്റർ ചെയ്തു കാത്തിരുന്ന ഗർഭിണിയായ മലയാളി യുവതി മരിച്ചു. തിരൂരങ്ങാടി കുണ്ടൂർ അനസിന്റെ ഭാര്യ ജാസിറ (29) ആണ് ജിദ്ദയിൽ മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു അന്ത്യം. അഞ്ചുമാസം ഗർഭിണിയായിരുന്ന യുവതി നാട്ടിൽ പോകുന്നതിന് എംബസിയിൽ പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുകയായിരുന്നു. എന്നാൽ,അധികൃതരുടെ ഭാഗത്ത് നിന്നും ഒരു നടപടിയമുണ്ടായില്ല. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഹസൻ ഗസാവി ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നാലു വയസുള്ള ഒരു കുട്ടിയുണ്ട്.