lock-down

ന്യൂഡൽഹി: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൂടുതൽ അധികാരം നൽകും. നാലാംഘട്ട ലോക്ക്‌ഡൗൺ ഞായറാഴ്ച്ച അവസാനിരിക്കെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ മന്ത്രിതല സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ ശുപാർശകളിലാണ് ഇളവുകൾ നിശ്ചയിക്കാനുള്ള അധികാരത്തെ കുറിച്ചുള്ളത്.

ആരാധനാലയങ്ങള്‍ തുറക്കുക, ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ അനുവദിക്കുക എന്നിവ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. വിദ്യാലയങ്ങൾ ഉടൻ തുറക്കില്ല. രാജ്യാന്തര വിമാന സർവീസ് ജൂലായ് മുതലേ പുന:രാരംഭിക്കൂ. ഷോപ്പിംഗ് മാളുകൾ തുറക്കുന്ന കാര്യത്തിൽ കരുതലോടെ തീരുമാനമെടുത്താൽ മതിയെന്നാണ് മന്ത്രിതല സമിതിയുടെ ശുപാർശ.

മാസ്ക് നിർബന്ധമാക്കൽ, പൊതുഇടങ്ങളിലെ നിരീക്ഷണം തുടങ്ങി ദേശീയതലത്തിൽ പൊതുമാർഗനിർദേശം മാത്രമേ കേന്ദ്ര സർക്കാർ നൽകൂ. സോണുകൾ നിർണയിച്ച് സാഹചര്യങ്ങൾക്ക് അനുസൃതമായി സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ നിശ്ചയിക്കാം.