തിരുവനന്തപുരം: കൊവിഡ് സ്ഥിതി ആശങ്കായുണ്ടാക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. വീടുകളിലെ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കാനും നിരീക്ഷണം ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം അയ്യായിരം കടക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. രോഗികളുടെ എണ്ണം കൂടുന്നതിനല്ല മരണനിരക്ക് പിടിച്ചു നിര്‍ത്താനാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. പ്രവാസികള്‍ക്ക് സർക്കാർ നിരീക്ഷണത്തിൽ പണം ഈടാക്കുന്നത് വിമര്‍ശനവിധേയമായത് മന്ത്രിസഭയില്‍ ചര്‍ച്ചയായി. നിര്‍ധനരായ പ്രവാസികള്‍ക്ക് നിരീക്ഷണം സൗജന്യമാക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മന്ത്രസഭാ യോഗത്തില്‍ പറഞ്ഞു.