കള്ളിക്കാട്: കെ.എസ്.യു കള്ളിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മാസ്കുകൾ വിതരണം ചെയ്തു.നെയ്യാർഡാം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, വാവോട് ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് ആവശ്യമായ മാസ്കുകൾ കെ.എസ്.യു ജില്ലാ സെക്രട്ടറി ഇടവച്ചാൽ പ്രതീഷ് മുരളി സ്‌കൂൾ ഹെഡ്മാസ്റ്റർമാർക്ക് കൈമാറി.പഞ്ചായത്ത് മെമ്പർ ശശീന്ദ്രൻ,യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജോയ്,ഗോപു,കെ.എസ്.യു മണ്ഡലം വൈസ് പ്രസിഡന്റ്‌ അഖിൽ കുമാർ,അബിൻ,സബിൻ തുടങ്ങിയവർ നേതൃത്വം നൽകി.