വെഞ്ഞാറമൂട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കിളിമാനൂർ വാളഞ്ചിറ ശ്രീലകത്തിൽ അഖിലി (27) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.10 ന് കിളിമാനൂർ എം.ജി.എം സ്കൂളിന് മുന്നിൽ വച്ചായിരുന്നു അപകടം. കാരേറ്റ് ഭാഗത്തുനിന്ന് കിളിമാനൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിർദിശയിൽ നിന്ന് വരികയായിരുന്ന ലോറിയും ഇടിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ അഖിലിനെ വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.