വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകന് വെട്ടേറ്റതിന് പിന്നാലെ പുല്ലമ്പാറയിൽ സി.പി.എം - കോൺഗ്രസ് സംഘർഷം. പുല്ലമ്പാറയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ ഇന്നലെ രാത്രി ആക്രമണമുണ്ടായി. പേരുമലയിൽ കോൺഗ്രസ് സ്ഥാപിച്ചിരുന്ന ബ്രേക്ക് ദി ചെയിൻ സംവിധാനവും കലുങ്കിൻമുഖം, പേരുമല, നാഗരുകുഴി മേഖലകളിലെ കോൺഗ്രസിന്റെ കൊടിമരങ്ങളും തകർത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് പുല്ലമ്പാറ മണ്ഡലം പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ പറഞ്ഞു. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.