വർക്കല: വർക്കല മേഖലയിൽ പാചക വാതക സിലിണ്ടറുകൾ വീടുകളിലെത്തിക്കുന്നതിന് അധിക തുക ഈടാക്കുന്നതായി പരാതി. ഗോഡൗണുകളിൽ നിന്നും 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ സിലിണ്ടറുകൾ എത്തിക്കുന്നതിന് ഗ്യാസിന്റെ വില കൂടാതെ യാതൊരുവിധ ചാർജ്ജും ഈടാക്കരുതെന്ന വ്യവസ്ഥ മറികടന്നാണ് ചില ഏജൻസികൾ പ്രവർത്തിക്കുന്നതെന്ന് വർക്കല കൈരളി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അയന്തി ശ്രീകുമാർ,​ സെക്രട്ടറി അനിൽകുമാർ എന്നിവർ പ്രസ്‌താവനയിൽ ആരോപിച്ചു. ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ഗ്യാസ് ഏജൻസികൾക്ക് നൽകിയതായും ഭാരവാഹികൾ അറിയിച്ചു.