താന്നി നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന ഒരു മരമാണ്. പൂക്കൾ ചെറുതെങ്കിലും ഇളം പച്ച നിറത്തിൽ ചീഞ്ഞ മണത്തോട് കൂടിയ മരമാണ് താന്നി. ഇതിലുള്ള ആരോഗ്യ ഗുണങ്ങളാകട്ടെ നിരവധിയും . ഇതിന്റെ കായ് ഒഴികെയുള്ള ഭാഗങ്ങൾ ഉപയോഗിക്കാം. പല വിധത്തിൽ ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് താന്നി ഉപയോഗിക്കാവുന്നതാണ്.
കഷായം വെക്കുന്നതിനും ചൊറിച്ചിൽ മാറ്റുന്നതിനുമെല്ലാം താന്നി ഉപയോഗിക്കാവുന്നതാണ്. ത്രിഫലയിലെ ഏറ്റവും മികച്ച കൂട്ടാണ് താന്നി എന്ന കാര്യത്തിൽ സംശയം വേണ്ട.
താന്നിയുടെ കായ് ഒഴികെയുള്ള ഭാഗങ്ങൾക്കാണ് ഗുണമുള്ളത്. ഇതിന്റെ കായ് ഉപയോഗിക്കുന്നത് ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് കായ് ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എന്തൊക്കെയാണ് താന്നി ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.
പുരുഷന്മാരിൽ ലൈംഗികാരോഗ്യം മികച്ചതാക്കുന്നതിന് എന്നും മുന്നിൽ നിൽക്കുന്നതാണ് താന്നി. താന്നിക്ക രണ്ട് ഭാഗം, നെല്ലിക്ക മൂന്ന് ഭാഗം, കടുക്ക ഒരു ഭാഗം എന്നിവ പൊടിച്ച് രാത്രി ആഹാരത്തിന് ശേഷം ചൂടുവെള്ളത്തിലോ തേനിലോ ഒരുമാസം കഴിക്കാവുന്നതാണ്.. പുരുഷന്മാമാരിൽ വന്ധ്യതയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ബീജക്കുറവും ബീജത്തിന്റെ അനാരോഗ്യവും. അത് പരിഹരിക്കുന്നതിന് മികച്ചതാണ് താന്നി.
പ്രമേഹ പരിഹാരത്തിന് വേണ്ടി നമുക്ക് താന്നി ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് വിദഗ്ധമായ ഒരു വൈദ്യന്റെ ഉപദേശത്തോടെ ചെയ്യണം. ഫലം ലഭിക്കുന്നതിന് വേണ്ടി വളരെ കൃത്യമായി അറിഞ്ഞ് വേണം ചെയ്യാൻ. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറക്കുകയും പ്രമേഹത്തെ പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി താന്നി ഉപയോഗിക്കാവുന്നതാണ്.
മൂത്രാശയ രോഗങ്ങൾ കൊണ്ട് വലയുന്നവർക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് താന്നി ഉപയോഗിക്കാവുന്നതാണ്. നല്ലതു പോലെ പഴുക്കാത്ത താന്നിക്കായ മൂത്ര സംബന്ധമായുണ്ടാവുന്ന രോഗങ്ങൾക്ക് പരിഹാരം നൽകുന്നതാണ് എന്നാണ് പറയുന്നത്. മൂത്രാശയ സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്തുന്നു. ശ്രദ്ധിക്കേണ്ടത് നല്ലതു പോലെ പഴുത്ത കായ് ഉപയോഗിക്കാൻ പാടില്ല എന്നതാണ്. അത് നിങ്ങളിൽ മറ്റ് ചില ആരോഗ്യ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്.
ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും താന്നി ഉപയോഗിക്കാവുന്നതാണ്. ദഹനേന്ദ്രിയങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് താന്നി. ദഹന സംബന്ധമായ ഏത് പ്രതിസന്ധികളേയും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നല്ല ശോധനക്കും താന്നി ഉപയോഗിക്കാവുന്നതാണ്. എന്നാൽ എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് നല്ലൊരു വൈദ്യനോട് ചോദിച്ച് മാത്രമേ ചെയ്യാവൂ.