കാട്ടാക്കട:പൂവച്ചൽ പഞ്ചായത്തിലെ തെരുവുവിളക്കുകൾ കത്തിക്കുക,സാമൂഹിക അടുക്കളയിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി പൂവച്ചൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ സമരം ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജു സാമുവൽ അദ്ധ്യക്ഷത വഹിച്ചു.എം.ആർ.ബൈജു,സി.ആർ ഉദയകുമാർ,സത്യദാസ് പൊന്നെടുത്തകുഴി,കട്ടയ്ക്കോട് തങ്കച്ചൻ,എ.സുകുമാരൻ നായർ,ആർ.എസ്.സജീവ്,എസ്.കെ രാഹുൽ,പൂവച്ചൽ സുധീർ,ആർ രാഘവലാൽ,റിജു വർഗീസ്,ബോബി അലോഷ്യസ്,യു.ബി.അജിലാഷ് തുടങ്ങിയവർ സംസാരിച്ചു.