bev-q

തിരുവനന്തപുരം: ബെവ്‌ക്യു ആപ്പ് സംസ്ഥാനത്ത് നിലവിൽ വന്നതോടെ വെർച്വൽ ക്യൂവിൽ കൂട്ടതിരക്കായി. ട്രയൽ റൺ നടന്നപ്പോൾ തന്നെ രണ്ട് മിനിറ്റ് കൊണ്ട് ഇരുപതിനായിരത്തോളം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്‌തത്. ആപ്പിൽ നിന്ന് എങ്ങനെ മദ്യം വാങ്ങാമെന്നുള്ളതെന്ന് പരിശോധിക്കാം

സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍നിന്നോ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുക.ആപ്പ് ഓപ്പണ്‍ ചെയ്യുക ഇന്‍സ്റ്റാള്‍ ചെയ്ത അപ്ലിക്കേഷന്‍ഉപേയാഗിച്ചു ഉപേഭാക്താള്‍ അവരടെ ടോക്കണ്‍ ജനറേറ്റ് ചെയ്യുക. ടോക്കണ്‍ ജനറേറ്റ് ചെയ്യുന്നതിനും ഔട്ട് ലെറ്റിലെ വരിയില്‍ അവരുെടസ്ഥാനം ഉറപ്പിക്കാനും ഇതുവഴി സാധിക്കുന്നതാണ്.

ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഉപഭോക്താവിന് അവരുടെ പേര് മൊബൈല്‍ നമ്പര്‍, പിന്‍കോഡ് എന്നിവ നല്‍കി അപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ കഴിയും. ചെക്ക് ബോക്‌സ് തിരഞ്ഞെടുത്ത് ഉപഭോക്താവ് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കണം. ഉപഭോക്താവിന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാനുമാവും.

തന്നിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ആറ് അക്ക സ്ഥിരീകരണ കോഡ് ലഭിക്കുന്നതായിരിക്കും. ആ സ്ഥിരീകരണ കോഡ് അടിക്കാനുള്ള ഭാഗം തെളിഞ്ഞ് വരും. ഇവിടെ നമ്പര്‍ അടിക്കണം. സ്ഥിരീകരണ കോഡ് ലഭിച്ചില്ലെങ്കില്‍ വീണ്ടും അയക്കുന്നതിന് ഉപഭോക്താവിന് കഴിയും. അതിന് ഒടിപി വീണ്ടും അയക്കുക ക്ലിക്ക് ചെയ്യാം.

ഒ.ടി.പി അടിച്ച ശേഷം ഉപഭോക്താവിന് ഔട്ട്‌ലെറ്റ് ബുക്കിംഗ് പേജിലേക്ക് പോവാം. ഉപഭോക്താവിന് മദ്യം അല്ലെങ്കില്‍ ബിയര്‍ ആന്റ് വൈന്‍ ബീവറേജ് തിരഞ്ഞെടുക്കാം. ബുക്കിംഗ് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ഉപഭോക്താവിന് ഒരു ക്യൂ നമ്പറും ഔട്ട്‌ലെറ്റിനെ കുറിച്ചുള്ള വിശദംശങ്ങളും ചെയ്ത തീയതിയും സമയവും ഉള്ള ഒരു സ്ഥിരീകരണം ലഭിക്കും. വിശദാംശങ്ങള്‍ സ്‌കാന്‍ ചെയ്യുന്നതിന് ഉപഭോക്താവിന് ക്യൂആര്‍ കോഡും ഉപയോഗിക്കാം. രാവിലെ ആറ് മുതല്‍ രാത്രി പത്ത് മണിവരെ മാത്രമേ ബുക്കിംഗ് നടത്താന്‍ കഴിയൂ.

സാധാരണ ഫീച്ചര്‍ ഫോണ്‍, എസ്.എം.എസ് മുഖേന ടോക്കണ്‍ ബുക്ക് ചെയ്യുന്നതിന് ഇക്കാര്യം ശ്രദ്ധിക്കണം.

ലിക്കര്‍ ആവശ്യമുള്ളവര്‍ , വൈന്‍ ആവശ്യമുള്ളവര്‍ എന്ന് ടൈപ്പ് ചെയ്ത് 8943489433 എന്ന നമ്പറിലേക്ക് അയക്കാം.

ഒരു തവണ മദ്യം വാങ്ങിയാല്‍ പിന്നീട് നാല് ദിവസത്തിന് ശേഷം മാത്രമായിരിക്കും വീണ്ടും ടോക്കണ്‍ ലഭിക്കുക.പരമാവധി മൂന്ന് ലിറ്റര്‍ വാങ്ങാം.