വക്കം: വക്കം പുത്തൻ നട മുക്കാലവട്ടം ക്ഷേത്രത്തിൽ ജന്മനക്ഷത്ര വൃക്ഷ പദ്ധതി നടപ്പിലാക്കുന്നു. കഴിഞ്ഞ ഉത്സവ ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രം തന്ത്രിയും, റിസിവറും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നക്ഷത്ര വൃക്ഷ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതിനാവശ്യമായ വൃക്ഷത്തൈകൾ ക്ഷേത്രം തന്ത്രി ലതീഷ് മധുസൂധനൻ നമ്പൂതിരി സൗജന്യമായി നൽകും. ഇതോടൊപ്പം ക്ഷേത്രാവശ്യങ്ങൾക്കുള്ള പൂജ പുഷ്പങ്ങൾ നട്ടുവളർത്താനും പദ്ധതിയുണ്ട്. ലോക പരിസ്ഥിതി ദിനമായ ജുൺ 5 ന് പദ്ധതി നടപ്പിലാക്കാനാണ് പരിപാടി.