quarantine

തിരുവനന്തപുരം: പ്രവാസികൾക്ക് പെയ്ഡ് ക്വാറന്റൈൻ സംവിധാനമൊരുക്കാനുള്ള തീരുമാനത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഇളവ് വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. പണമില്ലാത്ത പ്രവാസികളോടുള്ള സർക്കാറിന്റെ അനീതിയാണെന്ന് വിമർശിച്ച പ്രതിപക്ഷം പണം സ്‍പോൺസർഷിപ്പ് വഴി കണ്ടെത്തി പെയ്ഡ് ക്വാറന്റൈൻ സർക്കാറിനെതിരെ ആയുധമാക്കാനും ശ്രമിക്കുന്നുണ്ട്.

ഇതിന് ശക്തമായ തടയിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇളവ് വരുത്താനുള്ള നീക്കം. പ്രവാസികളെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പറഞ്ഞ സർക്കാറിന്റെ വലിയ നയം മാറ്റമായാണ് പെയ്ഡ് ക്വാറന്റീൻ തീരുമാനത്തെ വിലയിരുത്തുന്നത്. മടങ്ങി വരുന്നവർക്കായി ഒന്നര ലക്ഷത്തിലേറെ കിടക്കകളും ഹോട്ടൽ മുറികളും സർക്കാർ മന്ദിരങ്ങളുമൊക്കെ തയ്യാറാണെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാറാണ് പെട്ടെന്നാണ് ചുവടുമാറ്റിയതെന്നും ആക്ഷേപമുണ്ട്.