tablighi-jamaat

ന്യൂഡൽഹി: തബ്‌ലീഗ് ജമാഅത്ത് വിഷയം വർഗീയവത്കരിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ജാമിയത് ഉലമ ഇ ഹിന്ദാണ് കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി പ്രസ് കൗൺസിൽ ഒഫ് ഇന്ത്യക്ക് നോട്ടീസ് അയച്ചു.
രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകണം.


രാജ്യത്ത് ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപിച്ചതിന്റെ പ്രഭവകേന്ദ്രം തബ്‌ലീഗ് ജമാഅത്ത് ആയിരുന്നു. വിദേശ പൗരന്മാരടക്കം പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തബ്‌ലീഗ് ജമാഅത്തിനെതിരെ വലിയ തോതിൽ വിമർശനം ഉയർന്നത്.