പൂവാർ: കൊവിഡ് 19ന്റെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നയം ഉപേക്ഷിക്കണമെന്ന് ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ. എ.നീലലോഹിതദാസ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയത്തിനെതിരെയും, സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെയും ജനതാദൾ (എസ്) കോട്ടുകാൽ പഞ്ചായത്തു കമ്മിറ്റി പുന്നക്കുളം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടുകാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചൊവ്വര രാമചന്ദ്രൻ അദ്ധ്യക്ഷനായി. വി.സുധാകരൻ, തെന്നൂർക്കോണം ബാബു, കോവളം രാജൻ, എസ്. ചന്ദ്രലേഖാ, സി.രത്നരാജൻ, മണ്ണക്കല്ല് രാജൻ, നെട്ടത്താന്നി ശിവാനന്ദൻ, പുളിങ്കുടി രാജശേഖരൻ, കെ.പ്രവീൻകുമാർ തുടങ്ങിയവർ സംസാരിച്ചു.