വിതുര: എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് തൊളിക്കോട് പഞ്ചായത്തിലെ പനക്കോട് വാർഡിൽ നിർമ്മിക്കുന്ന അങ്കണവാടിക്ക്‌ കെ.എസ്. ശബരിനാഥൻ എം.എൽ.എ ശിലയിട്ടു. തൊളിക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് ഷംനാനവാസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം തോട്ടുമുക്ക്‌ അൻസർ, പനക്കോട് വാർഡ് മെമ്പർ നട്ടുവൻ കാവ് വിജയൻ, തേവൻപാറ വാർഡ് മെമ്പർ എൻ.എസ്. ഹാഷിം, പഞ്ചായത്ത്‌ അംഗം ഷീല, സെൽവരാജ് എന്നിവർ പങ്കെടുത്തു.